 
ആലപ്പുഴ: നഗര സഭയുടെ ശുചിത്വ പദ്ധതിയായ നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഇരവുകാട് വാർഡിൽ ശുചിത്വ ദീപ പ്രകാശനവും ഇരുചക്ര വാഹന റാലിയും നടത്തി. കളർകോട് ബൈപ്പാസ് റൗണ്ടിൽ മുൻ മന്ത്രി ജി. സുധാകരൻ ശുചിത്വ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.
വി.എൻ. വിജയകുമാർ, കെ.കെ. ശിവജി, ടി.ബി. ഉദയൻ, സത്യദേവൻ, മഹേഷ് എം.നായർ, ജയ്‌മോൻ, ഷിബു, അനിൽ ജോസഫ്, ഷാജി കോയാപറമ്പിൽ, സ്മിത രാജീവ്, ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, ജയകുമാർ, നഗരസഭ ഉദ്യോഗസ്ഥനായ ഗിരീഷ് അനന്തൻ എന്നിവർ സംസാരിച്ചു. വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടം, യുവജന സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.