avalitam-club
മാന്നാർ കുട്ടംപേരൂർ മുട്ടേൽ എം.ഡി.എൽ.പി. സ്‌കൂളിൽ അവളിടം യുവതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം

മാന്നാർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാന്നാർ കുട്ടംപേരൂർ മുട്ടേൽ എം.ഡി.എൽ.പി. സ്‌കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. യുവജനക്ഷേമ ബോർഡിന്റെ കീഴിൽ 18 നും 40 വയസിനും ഇടയിലുള്ള യുവതികളുടെ കൂട്ടായ്മയായ മാന്നാറിലെ അവളിടം യുവതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് യൂത്ത് കോ ഓഡിനേറ്റർ അനക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. അനീഷ, കവിത, സന്ധ്യ, സനിതാ, രജിത, ബീന, ഗിരിജ, രജനി, സുധ, സിനി, ഗീതു, ശില്പ, ആതിര, സുനിത, എന്നിവർ പങ്കെടുത്തു.