ആലപ്പുഴ: അധോലോക നായകനായ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണം നേരിട്ടിട്ടും ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ യൂത്ത്‌ലീഗ് എസ്.പി ഓഫീസിന് മുന്നിൽ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ച് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകടനമായി എത്തിയ പ്രവർത്തകരെ എസ്.പി ഓഫീസ് എത്തുന്നതിന് മുമ്പേ പൊലീസ് തടഞ്ഞു. തുടർന്ന് പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ എസ്.പി ഓഫീസിന് സമീപമായി പിണറായി വിജയനെതിരായ ലുക്ഔട്ട് നോട്ടീസ് പതിച്ചു. മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പി. ബിജു അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, ട്രഷറർ കമാൽ എം.മാക്കിയിൽ, സെക്രട്ടറിമാരായ എസ്.എ. അബ്ദുൽ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, യൂത്ത്‌ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ, ട്രഷറർ ഷിബി കാസിം, മുസ്‌ലിംലീഗ് ടൗൺ പ്രസിഡന്റ് എ.എം. നൗഫൽ, യൂത്ത്‌ലീഗ് ഭാരവാഹികളായ എസ്. അൻസാരി, സാബു ഇലവുംമൂട്ടിൽ, ഷിഹാബ് ചാവടി, റഹീസ് വയലാർ, നാസിം വലിയമരം, തൻസീം പുന്നപ്ര, സലിംഖാൻ, സദ്ദാം ഹരിപ്പാട്, ഷാജഹാൻ വലിയവീടൻ, ഷെബീർ കാലിച്ചാക്ക്കടയിൽ, അൽത്താഫ് നാസർ, നിസാർ അബ്ബാസ്, മൻസൂർ, സജീവ് റാവു, അനീഷ് പങ്കെടുത്തു.