photo

ചേർത്തല: വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ മുട്ടത്തിപ്പറമ്പ് കരിക്കാട് കമല ഭവനിൽ (ഉണ്ണിയമ്മത്ത്) പി.കെ.ശാന്തപ്പൻ (67) ആണ് മരിച്ചത്. പാലക്കാട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശാന്തപ്പൻ സ്‌കൂട്ടറിൽ പോകുമ്പേൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് മീനാക്ഷിപുരത്തായിരുന്നു അപകടം.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മഹിളാമണി. മകൾ: തുഷാര. മരുമകൻ: സജിൻ.