
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ ആറ്റുവാത്തല 2341ാം നമ്പർ ശാഖ യിൽ കുമാരി സംഘ രൂപീകരണ സമ്മേളനം യൂണിയൻ കുമാരി സംഘം സെക്രട്ടറി ദേവി ചന്ദന നിർവഹിച്ചു. പ്രസിഡന്റ് അമലു അദ്ധ്യക്ഷയായി. സി.പി. ശാന്ത, വിമല പ്രസന്നൻ, വത്സല രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആവണി പ്രദീപ് (പ്രസിഡന്റ്), ദേവിക (വൈസ് പ്രസിഡന്റ്), അശ്വതി സാബു (സെക്രട്ടറി), അതുല്യ എസ് (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അനന്യ, നന്ദിത, അനുശ്രീ, ശ്രിക്കുട്ടി, മീനു, ആഷ്മ, ഇ എസ്, അതുല്യ, ആദിമ പ്രദീപ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. സുമ രാജൻ സ്വാഗതം പറഞ്ഞു.