ആലപ്പുഴ: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി നൽകിയതിന് ശേഷം ഇന്റിലിജൻസ് മേധാവി 33തവണ ഷാജ് കിരണിനെ വിളിച്ചത് ഉദ്യോഗസ്ഥന്റെ കുടുംബകാര്യങ്ങൾ പറയാനല്ലെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും എതിരെയുള്ള ആരോപണം കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.