vadhy
എസ്.നാരായണൻ നായർ പുരസ്‌കാരം വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമ്മാനിച്ചു

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജർ കൊപ്പാറ എസ്.നാരായണൻ നായരുടെ സ്മരണാർത്ഥം സ്‌കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള കൊപ്പാറ എസ്.നാരായണൻ നായർ പുരസ്‌കാരം (10001)വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമ്മാനിച്ചു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ യാണ് പുരസ്‌കാരം സമ്മാനിച്ചത്.
എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥികൾക്കുള്ള സ്മാരക അവാർഡുകൾ സ്‌കൂൾ മാനേജർ ഇൻ ചാർജ് കെ.എൻ ഗോപാലകൃഷ്ണൻ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്‌ളോക്ക് പഞ്ചായത്തംഗം ശാന്തി, പഞ്ചായത്തംഗം എസ്.ശ്രീജ, പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാദ്ധ്യാപിക
എ.കെ.ബബിത, പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ, സ്റ്റാഫ് സെക്രട്ടറി
സി.അനിൽകുമാർ അദ്ധ്യാപകരായ കെ.എൻ.കൃഷ്ണകുമാർ, എ.ജി.മഞ്ജുനാഥ്, ശിവ പ്രകാശ്, ബീഗം കെ.രഹ്ന തുടങ്ങിയവർ സംസാരിച്ചു.