photo

ചേർത്തല: കേരള ഹിസ്​റ്ററി കോൺഗ്രസ് വാർഷികവും പുരസ്‌കാര വിതരണവും സാഹിത്യകാരി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ഡോ.കുര്യാക്കോസ് കുമ്പളക്കുഴി അദ്ധ്യക്ഷത വഹിച്ചു.വെച്ചൂർ സെന്റ് മേരീസ് പള്ളി വികാരി എന്ന അർ നേരേവീട്ടിൽ, ഡോ.വള്ളിക്കാവ് മോഹൻദാസ്,ജോൺ പുളിക്കപ്പറമ്പിൽ, ജേക്കബ് അറയ്ക്കൽ, മാത്തച്ചൻ പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു. ഡോ. ഫെർഡിനാൻഡ് കായാവിലിന് ചരിത്ര പുരസ്‌കാരവും മാർഷൽ ഫാങ്കളിന് ദലിത് ബന്ധു പുരസ്കാരവും യോഗത്തിൽ നൽകി.