 
ബുധനൂർ: പെരിങ്ങിലിപ്പുറം 2147-ാം നമ്പർ ഗുരു ധർമ്മ പ്രചാരണ സഭ യൂണിറ്റിന്റെ ഉദ്ഘാടനവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും അസ്പർശാനന്ദ സ്വാമി നിർവ്വഹിച്ചു. ജനനി നവരത്ന മഞ്ജരി കൃതി ആസ്പദമാക്കി പഠന ക്ലാസും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ റിപ്പോർട്ട് അവതരണവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ മാവേലിക്കര, മണ്ഡലം പ്രസിഡന്റ് വി. എൻ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി വി. വി ശിവപ്രസാദ്, മണ്ഡലം സെക്രട്ടറി സി. എൻ ശിവദാസൻ, ജില്ലാ കമ്മിറ്റി മെമ്പർ കുഞ്ചു പണിക്കർ, ശാഖാ പ്രസിഡന്റ് എം.വി. രഘു നാഥൻ, വൈസ് പ്രസിഡന്റ് കനകരാജൻ, സെക്രട്ടറി എം.ആർ ഷാജി തുടങ്ങിയവർ സംസാരിച്ചു