
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ചതുർത്ഥ്യാകരി 4070-ാം ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പഠനോപകരണ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം കെ.കെ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി വൈസ് ചെയർമാൻ അനീഷ് അമൃതാനന്ദൻ അദ്ധ്യക്ഷനായി. കൺവീനർ എ. ജി.ഗോകുൽദാസ് സ്വാഗതവും കമ്മറ്റിയംഗം എ.എസ്.സുധീർ നന്ദിയും പറഞ്ഞു.