ചേർത്തല: ചേർത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ ജനസവേന കേന്ദ്രത്തിൽ മോഷണം. ശനിയാഴ്ച രാത്രി 8.30 ഓടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഓഫീസ് വൃത്തിയാക്കുന്നതിനായി ഉടമ ഓഫീസിന് പിന്നിലേയ്ക്ക് മാറിയപ്പോഴായിരുന്നു മോഷണം. സേവനകേന്ദ്രത്തിൽ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബോക്സ് തട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ബോക്സിൽ 2000 രൂപയും പാസ്ബുക്കുകളും ഇടപാടുകാരുടെ ആധാറും,ഫോട്ടോകളും ഉണ്ടായിരുന്നു. ഇതെല്ലാമാണ് നഷ്ടപ്പെട്ടത്.ചേർത്തല പൊലീസ് സ്ഥലത്തെത്തി.പ്രതിയെ പിടികൂടാനായില്ല. സമീപത്തെ മാച്ചാൻതറ സജീവിന്റെ വീട്ടിൽ നിന്നും മാസങ്ങൾക്ക് മുമ്പ് മാലപൊട്ടിച്ച് കടന്ന സംഭവവും നടന്നിരുന്നു. ഈ കേസിലെ പ്രതികളെയും ഇതുവരെ പൊലീസിന് പിടികൂടിയിട്ടില്ല.