
ആലപ്പുഴ: കൊറ്റംകുളങ്ങര പുന്നമട റസിഡന്റ്സ് അസോസിയേഷന്റെയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എ.എം.ആരിഫ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോസഫ് ഒറ്റക്കുടശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.വിനയൻ, മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, കൗൺസിലർമാരായ മനു ഉപേന്ദ്രൻ, എസ്.ശ്രീലേഖ, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.കെ.വികാസൻ, ട്രഷറർ ജി.രാമചന്ദ്രൻ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എൻ.അനിരുദ്ധൻ, എം.എം.ജെയിംസ്, ജോസ് ആന്റണി, ശൈലൻ, സ്മിത, അനീജ, ജയപ്രകാശ്, എം.എ.വർഗീസ്, സജീവ് കുമാർ, കെ.എ.സാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.