
ചേർത്തല: എസ്.എൻ.ഡി.പി യോഗം കരിക്കാട് 572-ാം നമ്പർ ശാഖയിലെ പഠനോപകരണ വിതരണം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,വനിതാസംഘം യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ,എസ്.ഡി.സി പ്രസിഡന്റ് ജി.വിജയൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്.അമൃതകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പ്രസാദ് നന്ദിയും പറഞ്ഞു.ശാഖ അതിർത്തിയിലെ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.