ph

കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ശീകുറക്കാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന ശിവപുരാണ യജ്ഞത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ക്ഷേത്ര തന്ത്രി ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി നിർവഹിച്ചു. ഒക്ടോബർ 8 മുതൽ 17 വരെ തൃശൂർ കിഴക്കേടത്തുമനയിൽ വി.ബി.മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ശിവപുരാണ മഹായജ്ഞം നടക്കുന്നത്. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പ്രൊഫ.എസ് .കെ.ഗോവിന്ദൻകുട്ടി കാർണവർ, ജനറൽ കൺവീനർ പ്രദീപ് പ്രഭ, ട്രസ്റ്റ് പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട്, സെക്രട്ടറി സന്തോഷ് പുല്ലമ്പള്ളിൽ, ട്രഷറർ പി.കെ.ജഗനാഥൻ, ദാമോദരൻ നായർ,അനീഷ് ഭരതൻ, പാറയിൽ രാധാകൃഷ്ണൻ ,ശ്രീഹരി കോട്ടിരേത്ത് എന്നിവർ പങ്കെടുത്തു.