 
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 608-ാം നമ്പർ അരൂക്കുറ്റി ശാഖയിലെ 3-ാം നമ്പർ ദേവി കുടുംബ യൂണിറ്റിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ശാഖ പ്രസിഡന്റ് എം.യു.റോഷി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഇൻ ചാർജ് സി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ വിനോദ് ,ജോയിന്റ് കൺവീനർ ഭദ്രാക്ഷൻ, ശാഖാ കമ്മറ്റിയംഗം അഭിലാഷ് എന്നിവർ സംസാരിച്ചു.