ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ നാലാംഘട്ട മൈക്രോഫിനാൻസ് വായ്പാ വിതരണവും സംരംഭകത്വ വികസന സെമിനാറും നാളെ ചേർത്തല യൂണിയൻ ഹാളിൽ നടക്കും. യോഗം നാളെ രാവിലെ 11ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിക്കും. ധനലക്ഷ്മീ ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ പി.ജയകുമാർ,നിയുക്ത ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം, വി.ശശികുമാർ,ബൈജു അറുകുഴി,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു എന്നിവർ സംസാരിക്കും. ചെറുകിട ബിസിനസ് സംരംഭങ്ങൾ ആവിഷ്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ യൂണിയൻ ആവിഷ്ക്കരിച്ച ഗുരുധനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സംരംഭകത്വ വികസന സെമിനാറിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,നിയുക്ത ബോർഡ് അംഗം ബൈജു അറുകുഴി,യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ എന്നിവർ ക്ലാസ് നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും യൂണിയൻ മുൻ കൗൺസിലർ ഡി.ഗിരീഷ്കുമാർ നന്ദിയും പറയും.