ambala

അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുന്ന സർക്കാർ നടപടിക്കെതിരെ കറുത്തമാസ്ക് ധരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.പുന്നപ്ര കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, ജി.രാധാകൃഷ്ണൻ ,കെ. ഓമന, ശ്രീജ സന്തോഷ്, പി.എ.കുഞ്ഞുമോൻ, ആർ.രങ്കൻ, എം.എസ്. ജയറാം, വിഷ്ണുപ്രസാദ്, സത്താർ ചക്കത്തിൽ, പി.എ.കുഞ്ഞുമോൻ, കണ്ണൻ ചേക്കാത്ര, പി.പുരുഷോത്തമൻ ,ഗോപൻ ചെറുകുമാരപ്പള്ളി, ഇക്ബാൽ പട്ടരുമഠം, സാബു എന്നിവർ സംസാരിച്ചു.