 
ചേർത്തല: കോൺഗ്രസ് കഞ്ഞിക്കുഴി നോർത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവായിരുന്ന രവീന്ദ്രമേനോന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു.അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് കെ.വി. മേഘനാഥൻ മുഖ്യപ്രഭാഷണം നടത്തി.ആർ.ശശിധരൻ,സജി കുര്യാക്കോസ്,അഡ്വ.പി.ഉണ്ണികൃഷ്ണൻ,ടി.വി.പാർത്ഥൻ,എം.ജി.തിലകൻ,ശിവദാസ് മംഗലത്ത്,പി.പി.രാജഗോപാൽ,എം.ജി.സാബു,ജോളി അജിതൻ,പുരുഷോത്തമൻ ശാസ്ത്രി, കെ.എസ്.സുരേഷ് പി.പ്രസാദ്,ദിനേശൻ എന്നിവർ സംസാരിച്ചു.