ar

ചാരുംമൂട് : സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ മേള ഇന്ന് സമാപിക്കും. ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് ദീപം ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ.ദിൽഷാദ് വിശദീകരണം നടത്തും.