
പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം പ്രിയദർശിനി ജയ്‌ഹിന്ദ് യൂണിറ്റ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എട്ടാം വാർഡിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് ചെയർപേഴ്സൺ ലതാ മധു അദ്ധ്യക്ഷയായി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ നിർവഹിച്ചു. ഡി.സി.സി മെമ്പർ സി.പി. വിനോദ് കുമാർ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷാനവാസ് , പ്രമോദ്, മണ്ഡലം വൈസ് പ്രസിഡന്റ് താജുദ്ധീൻ കരീച്ചിറ, നന്ദനൻ,ഹരിദാസ് ,മുകുന്ദൻ എന്നിവർ പങ്കെടുത്തു.