photo

ചേർത്തല: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ എൻ.സി.സി.കേഡ​റ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേർന്ന് നടത്തിയ സൈക്കിൾ റാലി സ്‌കൂൾ മാനേജർ ഫാ.ഡോ.ആന്റോ ചേരാംതുരുത്തി ഫ്ളാഗ് ഒഫ് ചെയ്തു.പി.ടി.എ. പ്രസിഡന്റ് ടോമി എബ്രഹം, ഹെഡ്മിസ്‌ട്രസ് എം.മിനി,സ്​റ്റാഫ് സെക്രട്ടറി സാജു തോമസ്, എബിൻ അലോഷ്യസ്, സെറിൾ ഐസക്,ജോജി ജോസഫ്,സിബി ജോൺ,അനൂപ് മാത്യു, സന്തോഷ് ജോൺ,എം.ടി.ജോസഫ് എന്നിവർ നേതൃത്വം നൽകി.