award

ചാരുംമൂട് :ചുനക്കര തെക്ക് 48ാം നമ്പർ എൻ.എസ്.എസ് കരയോഗ പരിധിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണോദ്ഘാടനം എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ. എം രാജഗോപാലൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് മധു ചുനക്കര അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ശ്രീരാമകൃഷ്ണക്കുറുപ്പ്, കെ.പി.മധുസൂദനൻ നായർ, അഡ്വ.പി.കെ.കൃഷ്ണകുമാർ , അഡ്വ.പി. സേതു മോഹനൻപിള്ള , എം.ബി.മീര,
പി.പങ്കജാക്ഷക്കുറുപ്പ്, ജി.പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.