jubilee


മുഹമ്മ: ഗ്രാമപഞ്ചായത്ത് 11ാം വാർഡ് എ.ഡി.എസ് നേതൃത്വത്തിൽ കുടുംബശ്രീയുടെ 25ാം വാർഷികം ആഘോഷിച്ചു. സാംസ്‌കാരിക ഘോഷയാത്രയോടെ കൂടി ആരംഭിച്ച പരിപാടി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി ഉദ്ഘാടനം ചെയ്തു. വാർഡിലെ 32 കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും എം. ബി. ബി. എസ് പാസായ ഗംഗാ രാജീവനെയും ആദരിച്ചു. എ.ഡി.എസ് പ്രസിഡന്റ് ടെൽമി ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നീതു സ്വാഗതം പറഞ്ഞു, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗം വി വിഷ്ണു വട്ടച്ചിറ ജെ.ജയലാൽ എന്നിവർ സംസാരിച്ചു.