മാവേലിക്കര: സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ നിലവിലുള്ള നിയമം ശക്തമാക്കണമെന്ന് വീരശൈവ സഭ കുടുംബ സംഗമ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടപ്പോൺ വീരശൈവ സമുദായ അംഗങ്ങളുടെ കുടുംബ സംഗമവും മഹിളാ സമ്മേളനവും ശാഖാ സെക്രട്ടറി കെ.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ഇടപ്പോൺ വീരശൈവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ഹരിദാസ് അദ്ധ്യക്ഷനായി. മഹിളാ സമ്മേളനത്തിൽ കെ.അബുജം മുഖ്യ പ്രഭാഷണം നടത്തി. മഹിളാ സമാജം സെക്രട്ടറി ജയാമധു, നിഷ, അനീഷ്, ദിലീപ്.പി.വി എന്നിവർ സംസാരിച്ചു.