മാവേലിക്കര: യൂത്ത് കോൺഗ്രസ്‌ മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് മനു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, സംസ്ഥാന നിർവ്വഹാക സമിതി അംഗം മീനു സജീവ്, ശംഭു പ്രസാദ്, ഷൈജു ജി സാമൂവൽ, തൻസീർ കണ്ണാനാംകുഴി, രജിൻ എസ് ഉണ്ണിത്തൻ, സുഹൈർ വള്ളികുന്നം, ഭരത് വേണുഗോപാൽ, റമീസ്, റഫീഖ്, അനന്ത പദ്മനാഭൻ, ഉത്തര ഉത്തമൻ, രോഹിത് പാറ്റൂർ, നാദിർഷാ, അമൽ തുടങ്ങിയവർ സംസാരിച്ചു.