1

കുട്ടനാട്: അദ്ധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന ജോസ് കാപ്പന്റെ സ്മരണാർത്ഥം ജോസ് കാപ്പൻ സ്മാരക സമിതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച, പ്രഥമ ജോസ് കാപ്പൻ സ്മാരക പ്രസംഗ മത്സരത്തിൽചമ്പക്കുളം സെന്റ്മേരീസ് എച്ച്.എസ്.എസിലെ ആഷ്ലി റോയി ഒന്നാം സ്ഥാനം നേടി. കാസർകോട് കോളേജ് ഒഫ് അഗ്രിക്കൾച്ചറിലെ മേബിൽ തോമസ് രണ്ടാം സ്ഥാനവും പെരുന്ന എൻ.എസ്.എസ് ട്രയിനിംഗ് കോളേജിലെ എലിസിറ്റ ജോസഫ്, ചമ്പക്കുളം സെന്റ്മേരീസ് എച്ച്. എസ്. എസിലെ അക്സ് തോമസ് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി. 5000, 3000 2000 രൂപ എന്നക്രമത്തിൽ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി. ചടങ്ങിൽ ജോസ് കോയിപ്പള്ളി അദ്ധ്യക്ഷനായി.ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് റിട്ട.പ്രൊഫ.ഏലമമ ജോസ് മുഖ്യാതിഥിയായി. സജീഷ് കുമാർ, റെജി ജോൺസൺ വിൽസൺ ചാക്കോ, രാഹുൽ, പ്രസീത , സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പി.എൻ.ശ്രീകുമാർ സ്വാഗതവും വർഗീസ് മാത്യു തുറവശ്ശേരി നന്ദിയും പറഞ്ഞു.