
ചേർത്തല:എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം വെസ്റ്റ് 5239-ാം നമ്പർ ശാഖയിലെ ആറാം നമ്പർ കുടുംബ യൂണീറ്റ് വാർഷികവും നോട്ട്ബുക്ക് വിതരണവും കാക്കനാട് ഷൺമുഖവിലാസം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി സി.കെ. പ്രകാശൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് കെ.പി.ചിദംബരൻ, ജഗദംമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ച. കൺവീനർ കെ.ആർ.ബാബു സ്വാഗതവും ലളിത തമ്പി നന്ദിയും പറഞ്ഞു.