s

ആലപ്പുഴ: പി.എൻ.പണിക്കരുടെ അനുസ്മരണാർത്ഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ മാസാചരണം 19ന് വൈകിട്ട് 3ന് വ്യാസപുരം ഡ്രമാറ്റിക് സ്റ്റഡി സെന്റർ ഹാളിൽ ചിക്കൂസ് ശിവൻ ഉദ്ഘാടനം ചെയ്യും. സെന്റർ ചെയർമാൻ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും. ബി.ജോസുകുട്ടി, പി.ഹേമനാഥ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. സൗജന്യ ചലച്ചിത്ര പരിശീലനക്കളരി, പി.എൻ. പണിക്കരെക്കുറിച്ചുളള ഡോക്യുമെന്ററി നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം സംവിധായകൻ പോൾസൺ നിർവഹിക്കും. അഭിനയം, തിരക്കഥാ രചന, സംവിധാനം എന്നിവയിൽ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ ബന്ധപ്പെടുക : 9495440501.