
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പും ഇന്ത്യൻ ഓയിൽ കോർപറേഷനും സംയുക്തമായി കുട്ടനാട്ടിലെ വിവിധ മേഖലകളിലുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ, ഐ.ഒ.സി ചീഫ് ഇൻസ്ടിട്യൂഷണൽ ബിസിനസ് മാനേജർ എൻ.ബാലാജി, അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഉദയപ്പൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ കേന്ദ്ര കാര്യാലയത്തിലാണ് വിതരണം നടന്നത്. സെന്റ് മേരീസ്,ചമ്പക്കുളം, സെന്റ് മേരീസ് എൽ.പി.എസ് കൈനകരി, ലിറ്റിൽ ഫ്‌ലവർ എൽ.പി.എസ് കൈനകരി, ഗവ.ഹൈസ്‌കൂൾ കുപ്പപ്പുറം, പാണ്ടിപ്പള്ളി എൽ.പി.എസ് കൈനകരി എന്നീ സ്‌കൂളിലെ പ്രധാന അദ്ധ്യാപികമാർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.