
ആലപ്പുഴ : കേരളത്തിലാദ്യമായി പ്രീമിയം ഷട്ടിൽ ബാഡ്മിന്റൺ ലീഗ് ആലപ്പുഴയിൽ അരങ്ങേറി. പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്തു. അഞ്ചു കാറ്റഗറികളിലായി 150ഓളം കായികതാരങ്ങൾ അണിനിരന്നു. അന്തർ ദേശീയ മത്സരങ്ങൾ കളിച്ചിട്ടുള്ള അൻസിലിന്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങൾ.
ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് നവാസ് ബഷീർ,സോമനാഥൻ, ഇന്ദ്രജിത്ത്, എസ്.അൻസിൽ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടന്ന മത്സരത്തിൽ കോർട്ട് മാസ്റ്റേഴ്സ് വിജയികളായി. വിജയികൾക്ക് ക്ലസ്റ്റർ ഇൻചാർജ് അജയും എ.ബി.പി.എ എക്സിക്യൂട്ടീവ് അംഗവും ചേർന്ന് ട്രോഫി നൽകി