ആലപ്പുഴ: അർഹതയുള്ളവർക്ക് ആദ്യം എന്ന ലക്ഷ്യത്തോടെ പുതുക്കിയ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡ് പട്ടികയിലുള്ളത് 1656 പേർ. ഇവർക്കുള്ള പുതിയ റേഷൻ കാർഡ് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി പി. പ്രസാദ് നിർവഹിയ്ക്കും. വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കാർഡുകളുടെ വിതരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എച്ച് സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, രമേശ് ചെന്നിത്തല, തോമസ് കെ.തോമസ്, ദലീമ ജോജോ, അരുൺ കുമാർ, കളക്ടർ ഡോ.രേണു രാജ് എന്നിവർ സന്നിഹിതരാകും. ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് എം.സുൾഫിക്കർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് റസിയ ബീഗം നന്ദിയും പറയും.