
ആലപ്പുഴ: കളങ്ങര പുതുക്കരി യുഗതാര ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും കൊച്ചിൻ ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും, ശിവാനന്ദയോഗ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ശസ്ത്രക്രിയ ക്യാമ്പ് നടന്നു.
ക്യാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായങ്കരി ഉദ്ഘാടനം ചെയ്തു. യുഗതാര ഗ്രന്ഥശാല പ്രസിഡന്റ് രവീന്ദ്രൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ ഫൗണ്ടേഷൻ കോർഡിനേറ്റർ ഡോക്ടർ കെ.അശോക് ,തലവടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജിമോൾ സന്തോഷ് ,ബാലവേദി കോർഡിനേറ്റർ ശ്രീരാഗ് സജീവ് , ബാലവേദി സെക്രട്ടറി ആദർശ് സതീഷ് , വനിതാ വേദി സെക്രട്ടറി സന്ധ്യാ വിജു എന്നിവർ സംസാരിച്ചു. യുഗതാര വനിതാവേദി പ്രവർത്തകയും അഡ്വക്കേറ്റായി എൻറോൾ ചെയ്ത ഗംഗാ ഉണ്ണികൃഷ്ണനെ ഹരിന്ദ്രനാഥ് തായങ്കരി ആദരിച്ചു . യുഗതാര ഗ്രന്ഥശാല സെക്രട്ടറി സി.കെ.പ്രസന്നകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.മോഹനൻ നന്ദിയും പറഞ്ഞു .നേത്ര പരിശോധനയിൽ 17 പേർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായിട്ടുണ്ടെന്നും ഐ ഫൗണ്ടേഷൻ ശസ്ത്രക്രിയ സൗജന്യമായി നടത്തി കൊടുക്കുമെന്നും ഡോ.കെ.അശോക് അറിയിച്ചു.