ചാരുംമൂട് : നാഷണൽ എക്സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മറ്റി ചുനക്കര യൂണിറ്റിന്റെ വിശേഷാൽ പൊതുയോഗം സംസ്ഥാന ലേയ്സൻ സെക്രട്ടറി വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനോഹരൻ പിള്ള , ട്രഷറർ ഏബഹാം പറമ്പിൽ, നരേന്ദ്രൻ നായർ, രഘുകുമാർ, ബിജി അനിൽ തുടങ്ങിയവർ സംസാരിച്ചു.