
ആലപ്പുഴ: സ്വകാര്യപണമിടപാട് സ്ഥാപനം നടത്തി വന്നയാളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തുമ്പോളി ‘നാരായൺ ബാങ്കേഴ്സ്’ ഉടമ കൊമ്മാടി വാർഡ് പ്രേംപ്രഭു നിവാസിൽ പ്രഭുദാസാണ് (44) മരിച്ചത്. ഭാര്യയുമായി അകന്നുകഴിയുന്ന ഇദ്ദേഹം ഒറ്റക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വീടിന്റെ കതക് തുറക്കാതിരുന്നതോടെ അയൽവാസികൾ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് ബന്ധുക്കളെത്തി കതക് കുത്തിതുറന്ന് നോക്കിയപ്പോഴാണ് തറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഭാര്യ: ദിവ്യ. മക്കൾ: പ്രാർത്ഥന, പൗർണമി.