
മാന്നാർ: ഔഷധവില യാതൊരു നിയന്ത്രണവുമില്ലാതെ വർദ്ധിപ്പിക്കുന്നതിന് ബഹുരാഷ്ട്ര കുത്തകകമ്പനികൾക്ക് അധികാരം നൽകുന്ന തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മാന്നാർ യൂണിറ്റുകമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പരിഷത്ത് മാന്നാർയൂണിറ്റ് പ്രസിഡന്റ് ലാജിജോസഫ് അദ്ധ്യക്ഷതവഹിച്ച യോഗം മേഖലാസെക്രട്ടറി പി.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എംഏരിയാസെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ , പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം സി.പ്രവീൺ ലാൽ പി.എൻ.ശെൽവരാജൻ, പാർവ്വതി രാജു, അനുജ എസ്.നായർ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.