
പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ദേവസ്വം കമ്മറ്റിയുടെ നേതൃത്വത്തിൽ, ക്ഷേത്ര പരിധിയിൽ വരുന്ന അഞ്ച് എസ്.എൻ.ഡി.പി.യോഗം ശാഖകളിലെ 8, 9, 10 എന്നീ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് എം.കെ.മോഹനൻ സെക്രട്ടറി മുരളിധരൻ കളത്തിൽ, വൈസ് പ്രസിഡന്റുമാരായ മുകുന്ദൻ, അശോകൻ, ട്രഷറർ സി.വി.ചന്ദ്രൻ , നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.പി.നടരാജൻ, കൺവീനർ വി.കെ.രവീന്ദ്രൻ , സി.എസ്.സുനിൽകുമാർ, കെ .ആർ.രാജപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.