തുറവൂർ: തുറവൂർ ടി.ഡി ജംഗ്ഷനിൽ വിദേശമദ്യത്തിന്റെയും നിരോധിത പുകയില ഉല്പന്നങ്ങളുടെയും വില്പന തകൃതിയായിട്ടും നടപടിയില്ലെന്ന് പ്രദേശവാസികളുടെ പരാതി. ജംഗ്ഷനിലെ ചില കടകൾ കേന്ദ്രീകരിച്ചാണ് വില്പന പൊടി പൊടിക്കുന്നത്. ബിവറേജസ് ഷോപ്പുകളിൽ നിന്നും മദ്യക്കുപ്പികൾ വാങ്ങി വാഹനത്തിൽ കടകളിൽ എത്തിച്ചു കൊടുക്കുന്ന സംഘവും ഇതിനു പിന്നിലുണ്ട്. സ്കൂൾ പരിസരമായ ടി.ഡി. ജംഗ്ഷനിലെ അനധികൃത മദ്യവില്പന പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പരാതി. കുത്തിയതോട് പൊലീസിന്റെയും കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫീസിന്റെയും പരിധിയിലുള്ളതാണ് ടി.ഡി. ജംഗ്ഷൻ.