 
അമ്പലപ്പുഴ: സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കള്ളക്കേസിൽപ്പെടുത്താനുള്ള ഇ.ഡിയുടെ നടപടിയിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.എം.പി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരി മുക്കിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് നേതൃത്വം കൊടുത്തു. എസ്.സുബാഹു, ആർ.സനൽകുമാർ, എം.എച്ച്.വിജയൻ, ബിന്ദു ബൈജു,എം.വി.രഘു, എ.ആർ.കണ്ണൻ, ആർ.വി.ഇടവന, ഷിത ഗോപിനാഥ്, സലിം പുന്നപ്ര, രമ, മൈക്കിൾ.പി.ജോൺ, സാജൻ എബ്രഹാം,യു.എം.കബീർ,വി.ദിൽജിത്ത്,സി.ശശികുമാർ,വത്സല.എസ്.വേണു, എൻ.ഷിനോയി,രാജു.പി. തണൽ,വി.ശശികാന്തൻ, ടി.പി.ബാബു, സുമേഷ് രാജൻ, തോമസ് കുട്ടി, സഹദ് തുടങ്ങിയവർ പങ്കെടുത്തു.