അരൂർ: വ്യവസായ സംരഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചേർത്തല താലൂക്ക് വ്യവസായ ഓഫീസിന്റെയും അരൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പൊതു ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. നവസംരംഭകരെ കണ്ടെത്തുന്നതിനും അതിലൂടെ സർക്കാരിന്റെ ഒരു വർഷവേളയിൽ താൽപര്യമുള്ളവരുടെ സംരംഭകമോഹം യാഥാർത്ഥ്യമാക്കുന്നതിനുമാണ് ശിൽപശാല സംഘടിപ്പിച്ചത്. പട്ടണക്കാട് വ്യവസായ വികസന ഓഫീസർ, ശാന്തി ആർ.പൈ, ചേർത്തല മുനിസിപ്പൽ വ്യവസായ വികസന ആഫീസർ ജയ്സൺ ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു.