
ഹരിപ്പാട്: ആറാട്ടുപുഴയിൽ കടലാക്രമണം ശക്തിയായതോടെ ആറാട്ടുപുഴ ബസ്റ്റാൻഡ് മുതൽ വടക്കോട്ട് പത്തിശ്ശേരിൽ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ മണലും മാലിന്യങ്ങളും റോഡിൽ കുമിഞ്ഞു കൂടി . കഴിഞ്ഞ വർഷം കൂടുതൽ നാശംവിതച്ച എ.കെ.ജി മുതൽ ആറാട്ടുപുഴ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്തും, എ.കെ.ജിക്ക് തെക്കോട്ടുള്ള ഭാഗത്തും പുലിമുട്ട് നിർമ്മിച്ചതിനാൽ ഇത്തവണ കടൽ കയറിയില്ല. എന്നാൽ വലിയഴീക്കൽ, പെരുമ്പള്ളി,ആറാട്ടുപുഴ ബസ് സ്റ്റാൻഡ് , എ.സി പള്ളി, എം.ഇ.എസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ എന്നിവിടങ്ങളിൽ അതി ശക്തമായയാണ് കടൽ ഇരച്ചു കയറി. റോഡിൽ അടിഞ്ഞ മണ്ണിൽ കയറി സ്കൂട്ടറുകളും, മറ്റ് വാഹനങ്ങളും അപകടത്തിപ്പെട്ടു. സാധാരണക്കാർക്ക് ആശ്രയമായി കെ.എസ്.ആർ.ടി .സി സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. ചിലയിടങ്ങളിൽ മാത്രം പുലിമുട്ട് നിർമ്മിക്കുകയും പതിനാറ്, പതിനേഴ്, പതിനെട്ട്, ഒന്ന് വാർഡുകളെ പാടെ ഒഴുവാക്കുകയും ചെയ്തതിൽ നാട്ടുകാർ ശക്തമായി പ്രതിഷേധത്തിലാണ്. ആരാധനാലയങ്ങളും, സ്കൂളുകളും സ്ഥിതി ചെയ്യുന്നത് ഈ വാർഡുകളിലാണ്.