
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 143-ാം നമ്പർ കാരാഴ്മ ശാഖയിലെ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ ഹാളിൽ നടന്നു. വനിതാസംഘം യൂണിയൻകൺവീനർ പുഷ്പാ ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗം വനിതാസംഘം ചെയർപെഴ്സൺ ശശികലാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ടും കണക്കും സെക്രട്ടറി സരസ്വതി മധുസൂതനൻ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രഞ്ജിനി കമലാസനൻ (പ്രസിഡന്റ്), അജിത സുനിൽ (വൈസ് പ്രസിഡന്റ് ), ഉഷാ രാജൻ (സെക്രട്ടറി), സരസ്വതി മധുസൂദൻ, രത്നമ്മ മോഹനൻ, ഗിരിജ വിജയൻ (യൂണിയൻ കമ്മിറ്റി ), തുളസി ബിജു, ഗീതാ കൃഷ്ണൻ, വത്സല വിജയൻ, വിമല, പൊന്നമ്മ ഭാസി, ഓമന, ലതാ രാജൻ, സുധ വാസുദേവൻ ( കമ്മിറ്റിയംഗങ്ങൾ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ശാഖായോഗം പ്രസിഡന്റ് ഡോ.സത്യദേവ്, സെക്രട്ടറി രതീഷ്, വൈസ്പ്രസിഡന്റ് പ്രകാശ് മൂലയിൽ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സുജാത ടീച്ചർ, പ്രവദ രാജപ്പൻ, ലേഖാ വിജയകുമാർ, സുനിൽകുമാർ, സന്തോഷ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. രത്നമ്മ സ്വാഗതവും രഞ്ജിനി നന്ദിയും പറഞ്ഞു.