a

മാവേലിക്കര: 32 വർഷങ്ങൾക്കു ശേഷം ഓർമകളുടെ ബദാംമരച്ചുവട്ടിൽ അവർ ഒത്തുകൂടി. ചെട്ടികുളങ്ങര ഹൈസ്‌കൂളിലെ 1989-90 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളാണ് മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം പ്രിയപ്പെട്ട അദ്ധ്യാപകർക്കൊപ്പം സ്‌കൂളിൽ വീണ്ടും ഒത്തു ചേർന്നത്. ഒരുവട്ടം കൂടി സ്നേഹസംഗമവും ഗുരു വന്ദനവും എന്ന പേരിലായിരുന്നു കൂട്ടായ്മയുടെ ഒത്തു ചേരൽ.

13 അദ്ധ്യാപകർക്കൊപ്പമാണ് അവർ കൂടിച്ചേർന്നത്. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും സൈനികരും തുടങ്ങി വിവിധ മേഖലകളിലുള്ളവരും വീട്ടമ്മമാരും ഉൾപ്പെടെ പഴയ സുഹൃത്തുക്കളുടെ കൂടിച്ചേരൽ നവ്യാനുഭവമായി മാറി. വിഭവ സമൃദ്ധമായ സദ്യ ഉൾപ്പെടെ ഒരുക്കിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മുൻ പ്രഥമാദ്ധ്യാപകനും അദ്ധ്യാപക പുരസ്‌കാര ജേതാവുമായ സി.ചന്ദ്രശേഖരപിള്ള സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. വിനീത് കുമാർ അദ്ധ്യക്ഷനായി.