photo

ചേർത്തല: കഞ്ഞിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾ ഹൈവേ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥർ വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് പിന്മാറി. ഹൈവേ വികസനത്തിന്റെ ഭാഗമായി വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് എല്ലാ രേഖകളും വാങ്ങി നടപടികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും അനുവദിച്ച തുക നൽകിയിരുന്നില്ല. മുന്നറിയിപ്പുപോലും ഇല്ലാതെ ജെ.സി.ബി ഉൾപ്പെടെയുള്ള വാഹനങ്ങളുമായി കടകൾ പൊളിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ .ഇവരെ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് എസ്.എൽ. പുരം ജംഗ്ഷനിൽ ചേർന്ന പ്രതിഷേധയോഗം വ്യാപാരി സമിതി ജില്ല പ്രസിഡന്റ് ഒ.അഷ്‌റഫ് ഉദ്ഘടനം ചെയ്തു. അനുവദിച്ച തുക എത്രയും വേഗം വ്യാപാരികൾക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ഉദയൻ കാരക്കാച്ചിറ അദ്ധ്യക്ഷത വഹിച്ചു.എസ്.സജി സ്വാഗതം പറഞ്ഞു. ടി.വി.ബൈജു, ജമീല പുരുഷോത്തമൻ, വി.കെ.മോഹൻദാസ്,ആർ.മോഹനൻ,പി.കെ.ലളിതാംബിക, സിദ്ധാർത്ഥൻ, ഷാജു തോപ്പിൽ,പി.ആർ.ഷാജി എന്നിവർ സംസാരിച്ചു.