cycl

പൂച്ചാക്കൽ. ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാണാവള്ളി ഓടമ്പള്ളി ഗവ.യു.പി സ്കൂളിലെ കുട്ടികൾ ബ്ലോക്ക് ഓഫീസിനു മുമ്പിൽ ടാബ്ലോയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞ് ആശാൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികളായ അപർണ, ശ്രീലക്ഷ്മി എന്നിവർ ബാലവേല വിരുദ്ധ ദിനാചരണ സന്ദേശം നൽകി. ശാരി, ആശാ അച്ചാമഠം, മായ, സുജി, ഹന്നത്ത് തുടങ്ങിയ അദ്ധ്യാപികമാർ നേതൃത്വം നൽകി .