ചേർത്തല: പൂർണ്ണമായും കൃഷ്ണശിലയിൽ നിർമ്മിച്ച കണ്ട മംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠയുടെ ഭാഗമായുള്ള തിരു എഴുന്നള്ളത്ത് 15 മുതൽ 26 വരെ നടക്കും. ക്ഷേത്ര പ്രദേശത്തെ എല്ലാ ഭവനങ്ങളിലും ശക്തി വിനായകനെയും കണ്ടമംഗലത്തമ്മയേയും എഴുന്നള്ളിക്കും.
15 ന് രാവിലെ 7 ന് എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം വി.എൻ. ബാബു ദീപ പ്രകാശനം നിർവഹിക്കും. തുടർന്ന് ശക്തി വിനായകനെ ഘോഷയാത്രയായി കണ്ടമംഗലം ക്ഷേത്രത്തിലെത്തിക്കും. അവിടെ നിന്നും ക്ഷേത്രം മേൽശാന്തി ചന്ദ്രദാസ് ശാന്തിയുടെയും നിബിൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കണ്ടമംഗലത്തമ്മയോടൊപ്പം ശക്തി വിനായകനെ ഇരു കരകളിലേയും കളവംകോടം പ്രദേശത്തെയും വീടുകളിലേക്ക് എഴുന്നള്ളിക്കും. വീടുകളിലെത്തുമ്പോൾ കൃഷ്ണശിലയും സ്വർണ്ണവും സമർപ്പിക്കാനും വഴിപാടുകൾ എഴുതിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ജൂലായ് 5 മുതൽ 14 വരെയാണ് ശ്രീകോവിൽ പ്രതിഷ്ഠാ ചടങ്ങുകൾ.