ചാരുംമൂട് : പട്രോളിംഗ് ഡ്യൂട്ടിക്കിടെ ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപിച്ചയാളെ റിമാൻഡ്ചെയ്തു. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.ആർ.അരുൺകുമാറിനെ വെട്ടിയ കേസിലെ പ്രതിയായ നൂറനാട് മുതുകാട്ടുകര എള്ളും വിളയിൽ സുഗതനെ (48) യാണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. ഇടത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പൊലീസ് സ്റ്റേഷനു സമീപമുള്ള പാറ ജംഗ്ഷനു സമീപം വച്ചായിരുന്നു സംഭവം