ഹരിപ്പാട്: യു.എ.ഇ കോൺസുലെറ്റിൽ നിന്നും ബിരായണി ചെമ്പിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സ്വർണം കടത്തിയെന്നും, അത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് മുഴുവൻ അറിയാം എന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആറാട്ടുപുഴ ആറാം വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി വിതരണം ചെയ്തുകൊണ്ട് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ്‌ ആറാട്ടുപുഴ മണ്ഡലം ജനറൽ സെക്രട്ടറി സുനു അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി ആദർശ്,ഗോകുൽ,ലാവേഷ്,.പ്രമോദ്,പ്രതീഷ്,,സജിത്ത് എന്നിവർ സംസാരിച്ചു.