nayan-vigneswar

മാന്നാർ: നടി നയൻതാരയും ഭർത്താവ് വിഘ്നേഷും പരുമല തിരുമേനിയുടെ അനുഗ്രഹം തേടിയെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇവർ പരുമല പള്ളിയിൽ എത്തിയത്. പള്ളിമുറ്റത്ത് മെഴുകുതിരി വിൽക്കുന്നവരുടെ പക്കൽ നിന്നും തിരി വാങ്ങി കബറിങ്കലിൽ കത്തിച്ചു.തുടർന്ന് പ്രാർത്ഥന നടത്തി പെട്ടെന്ന് തന്നെ മടങ്ങി. വളരെ രഹസ്യമായിട്ടാണ് ഇരുവരും എത്തിയത് ചുരിദാർ അണിഞ്ഞ് തലയിലൂടെ ഷാൾ ഇട്ട് വന്നതിനാൽ അധികമാരും തിരിച്ചറിഞ്ഞുമില്ല.

തിരുവല്ല സ്വദേശിനിയായ നയൻതാര ചെറുപ്പം മുതലേ പരുമല പള്ളിയിൽ എത്താറുണ്ടായിരുന്നു.