
ചാരുംമൂട് : സ്ത്രീപക്ഷ നവകേരളം ഫുട്ബാൾ ടൂർണമെന്റിൽ ജില്ലാതലത്തിൽ വിജയികളായ താമരക്കുളം ഫുട്ബാൾ ടീമിനെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ ടീം അംഗങ്ങളെയും എം.എൽ.എ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു. കുടുംബശ്രീകൾക്കുള്ള പലിശ സബ്സിഡി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി വിതരണം ചെയ്തു. പ്രവാസി ഭദ്രത പദ്ധതിയുടെ ചെക്ക് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപാ ജ്യോതിഷ്, ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി, സെക്രട്ടറി ഹരി,സി.ഡി.എസ് ചെയർ പേഴ്ൺ ഡി.സതി, ചാർജ് ഓഫീസർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഹമ്മദ് കബീറിനെയും പവർലിഫ്റ്റിങ്ങിൽ ദേശീയതലത്തിൽ സ്വർണം നേടിയ പ്രമോദിനെയും ചടങ്ങിൽ ആദരിച്ചു.