ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പത്തിയൂർ മേഖലാ 328ാം നമ്പർ ശാഖാ യൂത്ത്മൂവ്മെന്റ് തിരഞ്ഞെടുപ്പ് യോഗം നടന്നു. പ്രസിഡന്റ് ഭാസ്കരൻ അദ്ധ്യക്ഷനായി. യോഗം വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിമല ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുനി തമ്പാൻ, യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, യൂണിയൻ കമ്മിറ്റി അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജയരാജ് നന്ദി പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ്- പ്രസന്ന, വൈസ് പ്രസിഡന്റ്- സിന്ധു സുരേന്ദൻ, സെക്രട്ടറി- ജലജാകുമാരി , ട്രഷറർ- ബിന്ദു, യൂണിയൻകമ്മിറ്റി അംഗങ്ങൾ- വിമല, വത്സലാ ശശി, ലതാരാജൻ, കമ്മിറ്റി അംഗങ്ങൾ- ബിന്ദു പുഷ്പരാജ്, സിന്ധു രാജ്, ജിഷാ സജീവൻ , അജിതാ ബാബു, വിമലാ വസന്തൻ , സിന്ധു സുഭാഷ്, ജയശ്രീ സുധീഷ് , പ്രീത ഉദയൻ , കനകമ്മ , മിനി എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി ചെയർമാൻ-അരുൺ ദേവ്, കൺവീനർ- രാഹുൽ രംഗൻ, ട്രഷറർ- മഹാദേവൻ എന്നിവരെ തിരഞ്ഞെടുത്തു